പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വിഭിന്നമായി തനതായ സംസ്കാരവും ജീവിത രീതികളും നിലനിൽക്കുന്ന ഒരു പഞ്ചായത്താണ് വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് . ജില്ല അതിർത്തിയിൽ തൃശ്ശൂരിനോട് ചേർന്നു കിടക്കുന്ന പ്രദേശം . വടക്കഞ്ചേരി പഞ്ചായത്തിലെ രണ്ട് ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നാണ് 1941 ൽ സ്ഥാപിതമായ ആയക്കാട് സി.എ. ഹയർ സെക്കന്ററി സ്ക്കൂൾ.
1930 ൽ ഒരു ഓലഷെഡ്ഡിൽ ആരംഭിച്ച എൽ.പി.സ്കൂളാണ് 1941 ൽ ഹൈസ്കൂൾ ആയി ഉയർത്തി ചാമി അയ്യർ ഹൈസ്കൂൾ എന്ന പേരിലറിയപ്പെട്ടു തുടങ്ങുന്നത്. സ്ഥാപകനായ ചാമി അയ്യരുടെ മകൻ ശ്രീ. ശർമ്മ മാസ്റ്ററാണ്.
1941-1975 വരെ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ.
1961 ൽ ശർമ്മ മാസ്റ്റർ ഇന്ത്യൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനിൽ നിന്നും ദേശീയ അധ്യാപക പുരസ്കാരം ഏറ്റുവാങ്ങി. ശർമ്മ മാസ്റ്ററുടെ നേത്യത്വത്തിൽ ഈ വിദ്യാലയത്തെ അതു ദിനം പ്രശസ്തിയിലേക്ക് നയിച്ചു. പിന്നീട് കുഴൽമന്ദം , പെരുവമ്പ്, മണപ്പാടം തുടങ്ങിയ പ്രദേശങ്ങളിലും സ്കൂളുകൾ സ്ഥാപിക്കാൻ ശർമ്മ മാസ്റ്റർക്ക് കഴിഞ്ഞു . കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമായി ആയക്കാട് സി.എ. എയർ സെക്കണ്ടറി സ്കൂളിനേയും ഈ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റ് വിദ്യാലയങ്ങളേയും ഉയർത്താൻ ശർമ്മ മാസ്റ്ററുടെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.
കേരളത്തില മുഴുവൻ വിദ്യാലയങ്ങൾക്കും ആവശ്യമായ ചോദ്യപേപ്പറുകളും മറ്റ് അധ്യാപക രേഖകളും തയ്യാറാക്കപ്പെട്ടിരുന്നത് ഈ സ്കൂളിലായിരുന്നു. സ്കൂളിന് ഏതാണ് 500 മീറ്ററിന് അകലെ 2 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വലിയ ഒരു മൈതാനം സ്കൂളിന്റെ കളിസ്ഥലമായി നിലനിൽക്കുന്നു. ജില്ലാ തലത്തിലും സബ് ജില്ലാ തലത്തിലുമുള്ള നിരവധി കായിക മത്സരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്തപ്പെട്ടിരുന്നത്.
പിൽകാലത്ത് വടക്കഞ്ചേരി, മഞ്ഞ പ്ര , പന്തലാംപാടം എന്നീ സ്ഥലങ്ങളിൽ ഹൈസ് കൂളുകൾ സ്ഥാപിതമായതോടു കൂടി അതുവരെ ആ പ്രദേശങ്ങളിൽ നിന്ന് ആയക്കാട് ഹൈസ്കൂളിലേക്ക് വന്നിരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നു.
വിദ്യാലയത്തിലെ അധ്യാപകരിൽ ഭൂരിഭാഗം പേരും മികച്ച അക്കാദമിക് നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരുന്നു. വിദ്യാലയത്തിലെ സീനിയർ അധ്യാപകർ കേരളത്തിൽ പുതിയതായി ആരംഭിക്കപ്പെട്ട വിവിധ വിദ്യാലയത്തിലെ ഹെഡ് മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ എവിടെയെങ്കിലും ഒരു പുതിയ ഹൈസ്കൂൾ സ്ഥാപിതമായാൽ ആ സ്കൂളിൽ പ്രധാന അദ്ധ്യാപകരായി നിയമിക്കാൻ ആയക്കാട് സി.എ. സ്കൂളിൽ എത്തുമായിരുന്നു എന്നതും ഒരു ഒരു ചരിത്രമാണ്. അങ്ങനെ മഞ്ഞപ്ര , പന്തലാംപാടം , എരുത്തേംപതി, മാത്തൂർ , അഴിക്കോട്, മലപ്പുറം , കണ്ണൂർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ സീനിയർ അദ്ധ്യാപകർ നിയമിക്കപ്പെട്ടിരുന്നു.
സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉള്ളനിരവധി സെമിനാറുകളും എക്സിബിഷനുകളും , അധ്യാപക പരിശീലനങ്ങളും ഈ വിദ്യാലയത്തിൽ നടുത്തപ്പെട്ടിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് ശ്രീ. ശർമ്മമാസ്റ്റർ ആയിരുന്നു. ശ്രീ കൃഷ്ണമണിമാസ്റ്റർ 10വർഷത്തോളം സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ശ്രീ ശർമ മാസ്റ്ററുടെ മകനായിരുന്നു.
1980കൾ വരെ ഈ വിദ്യാലയത്തിലേക്ക് വിധു മേഖലകളിൽ നിന്നുപോലും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വന്നുചേർന്നു. 2004 ൽ ഈ വിദ്യാലയം ശ്രീ ബാലൻ ഏറ്റെടുത്തു. തുടർന്ന് ശ്രീ. കെ . എം. മൂസ മാനേജർ ആയി ചുമതല ഏറ്റു. 2010 ൽവിദ്യാലയം ഹയർസെക്കൻഡറിയായി ഉയർത്തപ്പെട്ടു .
2018ലാണ് ഈ വിദ്യാലയം ESAF ഏറ്റെടുക്കുന്നത്. ESAF ഏറ്റെടുത്തതിനു ശേഷം ഈ വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. മികച്ച ബാസ്ക്കറ്റ്ബോൾ കോർട്ട് , ടേബിൾ ടെന്നീസ് കോർട്ട് , ഷട്ടിൽ ബാഡ്മിൻറൺ കോർട്ട് എന്നിവ രണ്ടാം വർഷത്തിൽ തന്നെ ആരംഭിച്ചു. എല്ലാ ക്ലാസ് മുറികളിലും അറ്റകുറ്റപ്പണികൾ നടത്തുകയും പ്രധാന ഇടങ്ങളിൽ എല്ലാം CCTV സ്ഥാപിക്കുകയും ചെയ്തു. യാത്ര സൗകര്യത്തിനായി ബസ് സർവീസ് ആരംഭിച്ചു. വരുംവർഷങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കാൻ പോകുന്നത്. ഇതിന്റെ ഒന്നാം ഘട്ടം അടുത്ത വർഷത്തിൽ തന്നെ പൂർത്തീകരിക്കാനാവും . 2 വർഷത്തിനുള്ളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യമുള്ള ഒരു പൊതുവിദ്യാലയമായി ഇതിനെ മാറ്റിയെടുക്കാൻ കഴിഞ്ഞു.