Scouts & Guides

Scouts & Guides


സേവനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ദേശീയ പുരോഗതിക്കും, അന്തർദേശീയ ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം പ്രസ്ഥാനവും, ലോക സാഹോദര്യ പ്രസ്ഥാനവുമാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.

കേരളത്തിലെ ഹയർ സെക്കന്ററി സ്കൂളുകളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകൾ അനുവദിച്ച 2016-17 കാലഘട്ടത്തിൽ,നമ്മുടെ സ്കൂളിൽ നിന്നും ഹയർസെക്കന്ററി അദ്ധ്യാപകരായ ഷിനു വി ദേവ് സ്കൗട്ട് വിഭാഗത്തിലും, ഉമ്മുകുൽസു കെ ഗൈഡ് വിഭാഗത്തിലും ട്രെയിനിങ് പൂർത്തിയാക്കുകയും, പ്രസ്തുത വർഷം മുതൽ കുട്ടികളുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ 16 സ്കൗട്ടിനെയും, 16 ഗൈഡ്സിനെയും തെരെഞ്ഞെടുത്ത് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സഹായിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. Chief Minister shield എന്ന പ്രൊജക്റ്റുമായി ബന്ധപ്പെട്ട് , ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുന്നതിനു വേണ്ടി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണം, ഊർജ്ജ സംരക്ഷണം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷ ബോധവൽക്കരണം, ദേശീയ ഐക്യം നിലനിർത്തി നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതുന്ന കാര്യപരിപാടികൾ, കുട്ടികൾക്ക് സ്വയംതൊഴിൽ പരിശീലനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ,കുട്ടികളിൽ സഹവർത്തിത്വവും, അനുഭവജ്ഞാനവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി സഹവാസ ക്യാമ്പുകളും, ടെസ്റ്റ്‌ ക്യാമ്പുകളും, യൂണിറ്റിൽ മാതൃകപരമായി നടപ്പിലാക്കുകയും നിരവധി അംഗീകാരങ്ങളും, ആദരവുകളും ഈ കാലയളവിൽ നമ്മുടെ യൂണിറ്റിനെ തേടിവരുകയും ചെയ്തു. നാളിതുവരെ CM SHIELD COMPETITION ലും, പരീക്ഷയിലും മുഴുവൻ കുട്ടികളും വിജയിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി കൊണ്ടിരിക്കുകയും ചെയ്യുന്നു.