NSS

NSS


നാഷണൽ സർവീസ് സ്കീം (NSS)എന്ന യൂണിറ്റ് സി എ ഹയർ സെക്കന്ററിയിൽ തുടങ്ങിയിട്ട് 10 വർഷം ആവുന്നു. ഒരു യൂണിറ്റിൽ 100 വോളന്റീർസ് ആണ് ഉള്ളത്. ഇതിൽ Plus one Plus two ഉൾപ്പെടും. ഒരു യൂണിറ്റിൽ regular ആക്ടിവിറ്റിയും സ്പെഷ്യൽ ക്യാമ്പും നടത്തുന്നതാണ്. ഒരു വോളന്റീർ 240 hours സ്പെഷ്യൽ ക്യാമ്പും നിർബന്ധമായും പങ്കെടുക്കെടേതാണ്. സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ മാസത്തിൽ ആണ് നടക്കുന്നത്. റെഗുലർ ആക്ടിവിറ്റിയിൽ ഓറിയന്റേഷൻ, ക്യാമ്പസ്‌, കമ്മ്യൂണിറ്റി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ജീവൻ രക്ഷ പ്രവർത്തനം, gender equality, ഭരണാഘടന മൂല്യങ്ങൾ, പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ ക്ലാസ്സ്‌, പരിശീലനം ക്ലാസ്സ്‌കൾ എന്നി വിവിധ തരം ക്ലാസുകൾ നൽക്കാറുണ്ട്.

ദിനചരണങ്ങൾ, ക്യാമ്പസ്‌ ക്ലീനിങ്, ആരോഗ്യ ക്യാമ്പുക്കൾ, വിവിധ തരം പ്രദർശനങ്ങൾ, പച്ചക്കറി കൃഷി, പൂ കൃഷി എന്നിവ സ്കൂൾ ക്യാമ്പസ്സിൽ ചെയ്യാറുണ്ട്. ഹരിതകർമസേന പ്രവർത്തക്കർക്കൊപ്പം, മാലിന്യ മുക്ത നവകേരളത്തോട് അനുബന്ധിച്ചു സ്നേഹരാമം നിർമാണം, ഫല വൃക്ഷ തൈ വിതരണം, രക്ത ധാന ക്യാമ്പ്, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, തുടങ്ങിയ വിവിധ കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

നിരവധി ആദരവുകൾ അവാർഡ്കളും യൂണിറ്റി നെ നേടാൻ സാധിച്ചിട്ടുണ്ട്. മികച്ച Short film നിർമാണത്തിന്നുള്ള സംസ്ഥാനത്തെ ഒന്നാം സ്ഥാനം നമ്മുടെ യൂണിറ്റ് കരസ്ഥമാക്കി. പാലക്കാട്‌ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ നുള്ള award മുൻ പ്രോഗ്രാം ഓഫീസർ ശ്രീമതി. ശ്രീക്കുട്ടി ടീച്ചർ കരസ്ഥമാക്കി. പാലക്കാട്‌ ജില്ല കോർഡിനേറ്റർ ആയി നമ്മുടെ സ്കൂളിൽ കെമിസ്ട്രി അധ്യാപകനായ ശ്രീ. പ്രവീൺ sir ആണ്. പാലക്കാട്‌ ജില്ലയിലെ എറ്റവും കൂടുതൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിന് പ്രവീൺ sir ആദരവ് ഏറ്റുവാങ്ങിയിരുന്നു.